അക്ഷരം

നാശമില്ലാത്തതെന്തോ അതാണക്ഷരം. അറിവ് സമ്പാദിക്കാനുള്ള വ്യഗ്രതയും അത് പകർത്തി വെയ്ക്കാനുള്ള കൗതുകവും മനുഷ്യസഹജമാണ്. അതിനാൽ തന്നെ മാനവ ചരിത്രം അറിവ് പകർന്ന ശക്തിയാലും അക്ഷരം ജ്വലിപ്പിച്ച അഗ്നിയാലും ഉർവ്വരവുമാണ്.

സർവ്വധനത്തിനും പ്രധാനമായി വിദ്യയെ പ്രതിഷ്ഠിച്ചതും അക്ഷരത്തെ അമ്മിഞ്ഞപ്പാലായി പരിഗണിക്കുന്നതും ജീവിതത്തെ അടിമുടി മാറ്റാൻ അറിവിന് സാധിക്കുമെന്ന നമ്മുടെ തിരിച്ചറിവ് തന്നെയത്രേ. അക്ഷരത്തിലൂടെ അമൃത് നേടാനാവട്ടെ ഏവർക്കും.