വ്യവസ്ഥാപിതമായ സംവിധാനങ്ങളുടെ പിൻബലത്തിൽ ഒരു വ്യക്തിയുടെയോ, കൂട്ടായ്മയുടെയോ, സമൂഹത്തിൻ്റെയോ മേലുള്ള നിയന്ത്രണമാണ് അധികാരം. ഇതിന് ആധിപത്യത്തിൻ്റെ നിറം വന്നാൽ അത് ഫാഷിസവും, തുല്യാനുപാതത്തിൽ പരസ്പരമുള്ളതാവുമ്പോൾ ജനാധിപത്യത്തിൻ്റെ മാധുര്യവും അധികാരത്തിന് കൈവരും.
ഭരണസംവിധാനങ്ങൾക്ക് പൗരന്മാരുടെ മേലും
ഗുരുവിന് ശിഷ്യരിലും, മാതാപിതാക്കൾക്ക് മക്കളിലും, പ്രകൃതീ മാതാവിന് പ്രപഞ്ചത്തിലെ സകല ജീവജാലങ്ങളിലും ഇതേ അധികാരമാണുള്ളത്. അധികാരം പ്രയോഗിക്കേണ്ടത് നന്മയും സത്യവും പുലരാനെന്നിരിക്കേ, സ്നേഹവും സഹിഷ്ണുതയും സഹവർത്തിത്വവും കൂടിക്കലർത്തിയാൽ ലക്ഷ്യപ്രാപ്തി വേഗത്തിലാവും. പരസ്പര ബഹുമാനത്തോടെയും വിനയത്തോടെയും അധികാരത്തെ വിനിയോഗിക്കാൻ ഏവർക്കും കഴിയട്ടെ.