അപ്രതീക്ഷിതമായത് പ്രതീക്ഷിക്കാം

നമ്മുടെ പ്രതീക്ഷകൾക്കൊപ്പം എല്ലായ്പ്പോഴും കാര്യങ്ങൾ നടക്കണമെന്നില്ല. പലപ്പോഴും പ്രതീക്ഷയ്ക്കു വിരുദ്ധമായിട്ടാവും ജീവിത യാഥാർത്ഥ്യങ്ങൾ. ഇതു നമ്മെ തളർത്തുകയും, നിരാശരാക്കുകയും, അന്തർമുഖത്വത്തിലേയ്ക്കു മാറ്റുകയും ചെയ്യാറുണ്ട്.

ജീവിതം അനിശ്ചിതത്വം നിറഞ്ഞതാണെന്ന യാഥാർത്ഥ്യമുൾക്കൊണ്ട് തന്നെ, ശുഭപ്രതീക്ഷകളുമായി മുന്നോട്ട് നീങ്ങണം. ഉലയുന്ന മനസ്സിന് ദിശയുറപ്പിക്കുക വഴി പ്രവചനാതീതമായ ഓരോ നിമിഷത്തേയും അതിന്റെ എല്ലാ തനിമയോടും, സൗന്ദര്യത്തോടും ആസ്വദിക്കാനാവും.