അറിവും തിരിച്ചറിവും

എഴുതുമ്പോൾ ഏതാണ്ടൊന്നു തന്നെയാണ് ഇവ. എന്നാൽ പ്രയോഗത്തിൽ തീർത്തും വ്യത്യസ്തമായി പരിഗണിക്കേണ്ടവ. ആർജ്ജിക്കുന്ന ജ്ഞാനമാണ് അറിവെങ്കിൽ, ജീവിത പാഠമായി സ്വാംശീകരിക്കുകയും സ്വായത്തമാക്കുകയും ചെയ്യുന്നത് തിരിച്ചറിവാണ്.

തീ പൊള്ളുമെന്ന അറിവ്, പൊള്ളലിൻ്റെ വേദനയിലൂടെ തിരിച്ചറിവായി മാറുന്നു. അറിവിൽ നിന്ന് നേടുന്ന പ്രായോഗിക പരിജ്ഞാനം, പ്രയോജന തലത്തിലെത്തുന്നു തിരിച്ചറിവിൽ. അവയുടെ ഏറ്റക്കുറച്ചിലുകൾ ജീവിതമാർഗ്ഗത്തിന് കൈവിളക്കും കൈത്താങ്ങുമാകട്ടെ.