ആഗ്രഹങ്ങളാണ് എന്നും നമ്മെ മുന്നോട്ട് നയിക്കുന്നത്. എല്ലാവരും എല്ലായ്പ്പോഴും മോഹങ്ങളെ താലോലിക്കുന്നവർ തന്നെ. ആരോഗ്യം, വിദ്യാഭ്യാസം, പദവി, സമ്പത്ത് തുടങ്ങി, രാഷ്ട്രനന്മ, സാമൂഹ്യ പുരോഗതി എന്നിങ്ങനെ ആഗ്രഹങ്ങൾ എണ്ണത്തിലും വണ്ണത്തിലും ഓരോരുത്തർക്കും വ്യത്യസ്തമാണ്.
അതിതീവ്രമായി മോഹിക്കുമ്പോൾ പ്രപഞ്ചമൊന്നാകെ നമ്മുടെ ആഗ്രഹ പൂർത്തീകരണത്തിന് യത്നിക്കുമത്രേ. എന്നാൽ ആ ആഗ്രഹങ്ങൾ ലോകകല്യാണത്തിനും, പ്രകൃതിഹിതത്തിനും കൂടിയാവുമ്പോൾ അവയിലെ ആത്മാർത്ഥതയ്ക്ക് മഹത്വമേറും.