വാക്കിന്റെ വർണ്ണനകൾക്കതീതനായവൻ ഈശ്വരനെന്ന് ഭാരതീയ സംസ്കൃതി. സമസ്ത പ്രപഞ്ച വ്യവസ്ഥകളേയും നിയന്ത്രിക്കുന്നവൻ ഈശ്വരനെന്ന് ഭാരതം. പരമാണുവിലും അനേകകോടി ബ്രഹ്മാണ്ഡങ്ങളിലും ഒരേ വ്യവസ്ഥയായി നിലനിൽക്കുന്നത് ഈശ്വരനെന്ന് പ്രഖ്യാപിച്ച രാഷ്ട്രം. ഈ ശക്തിയെ ആർക്കും നിഷേധിക്കാനാവില്ല, ഏതു പേരിലും വിളിക്കാമെന്നും ഭാരതം. അവനവനിൽ വിശ്വസിച്ചാൽ ഈശ്വരവിശ്വാസമുണ്ടാവുമെന്ന് സ്വാമി വിവേകാനന്ദൻ. ഉള്ളിലാണീശ്വൻ, ഉൺമയാണീശ്വരൻ എന്ന് ഭാരതം.
ഈശ്വര സാക്ഷാത്ക്കാരമാണ് ജീവിത ലക്ഷ്യമെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.
സകലചരാചരങ്ങളിലും പ്രപഞ്ചത്തിലാകയും വെളിച്ചമായി, ഊർജ്ജമായി, നന്മയായി,ശക്തിയായി, അറിവായ്, അഗ്നിയായ്, സത്യമായ്, സൗന്ദര്യമായ്, നീതിയായ്,ധർമ്മമായ്, സത്തയായ്, ചൈതന്യമായ്, സ്വത്വ മായ് കളിയാടുന്നു ഈശ്വരൻ. സംസ്കൃതിയിലാകട്ടെ ഞാനായ്,നീയായ് കൂടിയും. സത്യമാണ് ഈശ്വരനെന്ന് രാജാഹരിശ്ചന്ദ്രനും, യുധിഷ്ഠിരനും, മഹാത്മജിയും . ധർമ്മ മെന്ന് ശ്രീരാമനും,പുരുവും, ഭരതനും, ഭീഷ്മ പിതാമഹനും. നിർഭയത്വ മെന്ന് സ്വാമി വിവേകാനന്ദനും, ശിവജിയും, പൃഥ്വിരാജ് ചൗഹാനും, ഭഗത് സിങ്ങും.
അറിവെ ന്ന് വേദവ്യാസനും, ശങ്കരാചാര്യരും വാൽമീകിയും. ലാളിത്യ മെന്ന് രമണമഹർഷിയും, ശ്രീരാമകൃഷ്ണ പരമഹംസനും, APJ അബ്ദുൾ കലാമും. നയതന്ത്രജ്ഞത യെന്ന് ശ്രീകൃഷ്ണനും, ചാണക്യനും, കുന്തിയും….
സമർപ്പണ മെന്ന് ഹനുമാൻ, രാധ, പാർവ്വതി ഊർമ്മിള. ത്യാഗ മാണ് ഈശ്വരനെന്ന് കർണ്ണനും, സീതയും ഘടോൽകചനും. ശൗര്യമെന്ന് അർജ്ജുനൻ, ഇന്ദ്രജിത്ത്,റാണി ലക്ഷ്മി ബായ്. ഈശ്വരനെന്നാൽ സേവനമെ ന്ന് കരുതി രുക്മിണി, ഗാന്ധാരി, രവീന്ദ്രനാഥടാഗോർ. ഈശ്വരൻ ആരോഗ്യ മെന്ന് ശുശ്രുതൻ, ചരകൻ, അഗസ്ത്യൻ.
എല്ലാറ്റിലും നന്മയുടെ വെളിച്ചം കാണാനാവുകയും ആ ചൈതന്യത്തെ ഈശ്വരനെന്ന് കരുതാനും, ഒടുവിൽ ഈശ്വരനായി സ്വയം മാറാനും, ചുറ്റുമുള്ളവരെ മാറ്റാനും ഏവർക്കും കഴിയട്ടെ.