എന്തിനും, ഏതിനും മറ്റൊരാളെ മറയാക്കി പറയുക മനുഷ്യ സ്വഭാവമാണ്. ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ നമുക്ക് വളരെ എളുപ്പമാണ്, അതിലേറെ ഇഷ്ടവും.
എന്നാൽ സ്വയം ഉദാഹരണമാവുകയെന്നത് നാം ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ഉദാത്ത മാതൃകയാവുക ഏറെ ശ്രമകരമായ ദൗത്യമാണ്. വ്യക്തമായ ദിശാബോധവും, ഉറച്ച കാഴ്ചപ്പാടുമുള്ളവർക്കേ സ്വയം ഉദാഹരണങ്ങളാവാനാവൂ.