ഉൾക്കാഴ്ച

പുറം കാഴ്ചകൾ കാണാൻ നമ്മുടെ കണ്ണുകൾക്കാവും. എന്നാൽ ജീവിതാനുഭവങ്ങൾ സ്ഫുടം ചെയ്ത മനസ്സുകൾക്ക് മിഴികളില്ലാതെയും സാധ്യമാവുന്ന ഒന്നാണ് ഉൾക്കാഴ്ച. കാര്യങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താനുള്ള സിദ്ധിയാണത്.

ഏതൊരാൾക്കും മൂല്യബോധത്തിലൂടെ നേടിയെടുക്കാവുന്ന ഉൾക്കാഴ്ചയുടെ ഇന്ധനം, മിതത്വവും ആവശ്യങ്ങളുടെ ശുദ്ധീകരണവും സഹജീവി സ്നേഹവുമാണ്. ആത്മബലത്താൽ സ്വായത്തമാവുന്ന ഉൾക്കാഴ്ച നമ്മുടെ മനസ്സുകളെ കൂടുതൽ ദീപ്തമാക്കട്ടെ.