കടമ

പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങൾക്കും കൃത്യമായ ദൗത്യം നിർവ്വഹിക്കേണ്ടതുണ്ട്. പുൽനാമ്പും, പുൽച്ചാടിയും, മാത്രമല്ല കിളികളും, മൃഗങ്ങളും എന്തിന് മനുഷ്യർ പോലും കൃത്യമായി സ്വന്തം കർത്തവ്യം നിർവ്വഹിക്കേണ്ടവർ തന്നെയാണ്.

പ്രകൃതിക്ക് താളഭ്രംശം സംഭവിക്കാതെ സ്വധർമ്മം എല്ലാ ചരാചരങ്ങളും ആചരിക്കേ, മനുഷ്യനും അവൻ്റെ സങ്കീർണ്ണമായ ജീവിതയരങ്ങിൽ അനവധി വേഷമാടുന്നു. നിസ്വാർത്ഥമായി, അർപ്പിത വീര്യത്തോടെ, ലാഭേച്ഛയില്ലാതെ, കടമകൾ അനുഷ്ഠിക്കുമ്പോൾ ലഭിക്കുന്ന ആത്മനിർവൃതി, നമ്മെ നിസ്വനരായ പൗരന്മാരും, മാതൃകാ വ്യക്തിത്വങ്ങളുമായി മാറ്റും.