നിർമ്മാണ സാമഗ്രികളാൽ രൂപപ്പെടുത്തുന്ന ഒരു കെട്ടിടം, പരസ്പര സ്നേഹം, സഹകരണം, ബന്ധങ്ങളുടെ ഇഴയടുപ്പം, ആശയ വിനിമയം, ഏക ബോധം എന്നീ നിറക്കൂട്ടുകൾ ചാലിച്ച് ഊഷ്മളമാകുമ്പോൾ അവിടെ വീട് പിറക്കുന്നു.
മനസ്സുകളുടെ ചേർച്ച കുടുംബത്തിൻ്റെ ഉയർച്ചയ്ക്ക് കാരണമാവുന്നതു പോലെതന്നെ, പരസ്പര സഹായത്താൽ സമൂഹമെന്ന ഗൃഹനിർമ്മിതിയും നടക്കുന്നു. സംസ്കൃതിയുടെ സ്നേഹ വ്യാപനം രാഷ്ട്രമെന്ന വീടിനും, വസുധൈവ കുടുംബകമെന്ന രേഖപ്പെടുത്തൽ ലോക തറവാടിൻ്റെ സൃഷ്ടിയിലേക്കും നിസ്സംശയം നയിക്കും.