ഗ്രാമശുദ്ധി

ആധുനിക സംസ്കാരം നമ്മുടെ ജീവിതശൈലിയെ മാറ്റിയത്, കാർഷിക സംസ്കൃതിയിൽ നിന്ന്, നഗര കേന്ദ്രീകൃതമായ, വൻകിടവ്യവസായത്തിലേയ്ക്കുള്ള നിർണ്ണായകമായ പരിണാമത്തിലാണ്. ശുദ്ധമായ വായുവും, ജലവും, വൈവിധ്യവും, പോഷക സമൃദ്ധവും, സ്വയം ഉൽപ്പാദിപ്പിക്കുന്നതുമായ ഭക്ഷ്യവിളകളും, പൈതൃകം പകർന്നു നൽകിയ അറിവുകളും, ഗ്രാമശുദ്ധി തന്ന ഇഴയടുപ്പവും ഇന്ന് ഏറെക്കുറേ നമുക്ക് നഷ്ടമായിരിക്കുന്നു.

പഴമയിലേക്കുള്ള മടക്കം കരണീയമല്ലെന്ന് വാദിക്കുമ്പോഴും, മാറ്റങ്ങൾ നമുക്ക് സ്വസ്ഥതയും, സമാധാനവും, സന്തോഷവും, കരുത്തും, സാന്ത്വനവുമാണ് പ്രദാനം ചെയ്യേണ്ടത്. കാലാനുസൃതമായി മാറുകയും ഒപ്പം ഗ്രാമ ശുദ്ധി ജീവിതത്തിൽ പകർത്തുകയും വേണം.