ജനഹിതം

ജനാധിപത്യ ഭരണ സംവിധാനത്തിൽ ജനമാണവസാന വാക്ക്. അവനാണധികാരി. തെരഞ്ഞെടുപ്പുകളിലൂടെ പ്രതിഫലിക്കുന്നതും, പ്രകടമാക്കപ്പെടുന്നതും എപ്പോഴും ജനഹിതം തന്നെയാണ്.

ജനത്തെ പ്രതിനിധീകരിക്കുന്നവരാണ് ജനപ്രതിനിധികൾ. ഒരു ജനതയ്ക്ക് അർഹരായവരെ മാത്രമാണ് അവർ തങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കുന്നത്. സുശക്തവും സുതാര്യവും ജനോപകാരപ്രദവുമായ ഭരണകൂടത്തിന് വേണ്ടിയാവട്ടെ ജനഹിതം.