ജന്മദിനം

പിറന്നാൾ വരുന്ന ദിനങ്ങൾ നമുക്കെല്ലാം ഏറെ പ്രീയപ്പെട്ടതാണ്. വയസ്സൊന്നു കൂടി എന്നതിനേക്കാൾ, അനുഭവങ്ങളുടെ അറിവും, പക്വതയും കൂടുതൽ നേടി എന്നർത്ഥം. അതിനാൽ തന്നെ ജീവിത യാത്രയിൽ വർദ്ധിതമായ ആത്മവിശ്വാസം നിറയ്ക്കാനും, നാളിതു വരെ ലഭിച്ച അനുഗഹങ്ങൾ തിരിച്ചറിയാനും ആ ദിനത്തോളം ശ്രേഷ്ഠമായ മറ്റൊരു ദിവസമില്ല.

ജനിച്ച ദിവസം പോലെ തന്നെ, നാമോരുരുത്തരും അവരവരെ തിരിച്ചറിയുകയും നമ്മുടെ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ പ്രതിജ്ഞയെടുക്കുകയും ചെയ്യുന്ന ദിവസവും പിറന്നാൾ തന്നെയാണ്. സ്വഭാവവും മനോഭാവവും നാം തന്നെ രൂപപ്പെടുത്തുന്ന രണ്ടാം ജന്മദിനമാണ് അത്.