ജീവിതമെന്ത് നൽകുന്നു

യാദൃച്ഛികമായി ലഭിക്കുന്ന നിധിയാണ് ജീവിതം. കാല വേഗത്താലാർജ്ജിച്ച പരിണാമഫലവും, പ്രകൃതിദത്തമായി സംഭരിക്കപ്പെട്ട വളർച്ചയും, തലമുറകളിലൂടെ കൈമാറി വന്ന സംസ്ക്കാരവും ചേർത്ത് അത് സ്വാഭാവികമായി സംഭവിക്കുന്നു.

എന്നാൽ ബൗദ്ധികവും, വൈകാരികവും, മാനസികവും, സാമൂഹികവുമായ രൂപപ്പെടുത്തലിലൂടെ ആർജ്ജിച്ചെടുക്കാവുന്നതാണ് ശാന്തിയും സന്തോഷവും. ഒരേ സമയം നമ്മുടെയുള്ളിലും, നിലാവ് പോലെ നമുക്ക് ചുറ്റിലും ഇവ പ്രസരിപ്പിക്കാനായാൽ ജീവിതം ധന്യമാകും.