ജീവിത മൂലധനം

കച്ചവടമോ, ജീവിതം തന്നെയാണെങ്കിലുമോ മൂലധനമില്ലാതെ ഒന്നും തുടങ്ങാനാവില്ല. അതിന് വേണ്ടി മുടക്കുന്ന മുതലാണ് മൂലധനം. ജീവിതത്തിന്റെ മൂലധനമെന്നാൽ വരും തലമുറകൾക്കായി നാം സർവ്വാത്മനാ സംഭരിച്ചു വയ്ക്കുന്ന എല്ലാമാണ്.

ധനം, പദവി, അധികാരം, വിദ്യാഭ്യാസം, വസ്തുവകകൾ എന്നതൊക്കെ മൂലധനമാകാം. പക്ഷേ നന്മ, ശുദ്ധി, സത്യം, നീതി, തുടങ്ങിയ മൂല്യങ്ങൾ മൂലധനമാക്കിയവർ തങ്ങളുടെ പിൻതലമുറക്കാർക്കായി ഒരുക്കി വയ്ക്കുന്നത്. സമാധാനം, സാമൂഹ്യാംഗീകാരം, സ്വാഭിമാനബോധം, എന്നിവ നിറഞ്ഞ ജീവിതമാണ്. പൈതൃക പെരുമ നിലനിർത്തുകയും, ഉൺമയുടെ വേരുകൾ ആഴത്തിൽ ഉറപ്പിക്കലുമായിരിക്കും അവരുടെ കരുതൽ ധനം.