ഡിജിറ്റൽ സാക്ഷരനാവുക

മാറ്റം മാത്രമാണ് സത്യം. കാലം മാറുന്നതിനനുസരിച്ച്, അറിവിന്റെ തലം ഉയരുന്നതിനനുസരിച്ച്, സാങ്കേതിക വിദ്യയുടെ പുരോഗതിക്കനുസരിച്ച് നാമോരോരുത്തരും സാക്ഷരരാവണം.

ഈ കാലഘട്ടം ഡിജിറ്റൽ സാക്ഷരത നേടേണ്ട കാലമാണ്. ജീവിതത്തിന്റെ സമസ്ത മേഖലയും ഡിജിറ്റലായി മാറിയ ഇന്ന്, അതിനൊപ്പം നിത്യ അഭ്യാസത്തിൽ ഡിജിറ്റൽ സാക്ഷരത നേടാൻ നാം പരിശ്രമിക്കേണ്ടിയിരിക്കുന്നു.