തീരുമാനം

ജീവിതത്തിൽ നമുക്ക് നിർണ്ണായകമായ തീരുമാനങ്ങൾ പലപ്പോഴും എടുക്കേണ്ടതായി വരാറുണ്ട്. എടുക്കുന്ന തീരുമാനങ്ങൾ എല്ലായ്പ്പോഴും വിജയിക്കണമെന്നില്ല. പക്ഷേ കൃത്യമായ സമയത്ത്, കൃത്യമായ തീരുമാനമെടുത്തേ നമുക്ക് മുന്നോട്ട് പോകാനാവൂ.

പൈതൃകവും, വിവേക ബുദ്ധിയും, മൂല്യബോധവും, അപരോന്മുഖതയുമായിരിക്കണം എന്നും നമ്മുടെ ചിന്തകളുടെ ആധാരശിലകൾ. അങ്ങനെയെങ്കിൽ നാം കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ ശുദ്ധിയും,അതിലൂടെ കൈവരുന്ന വിജയവും ഉറപ്പിക്കാം.