ഏത് വ്യക്തിക്കും സ്വജീവിത പ്രയാണത്തിലെ കേവല അനിവാര്യതയാണ് തെരഞ്ഞെടുപ്പ്. ദാരിദ്യത്തിൻ്റെയും വരൾച്ചയുടേയും ശൂന്യതയുടേയും പരകോടിയിലമർന്നു പോവുമ്പോൾ മാത്രമാണ് തെരഞ്ഞെടുക്കലുകൾ അപ്രസക്തമാവുക.
ഭക്ഷണം പോലുള്ള പ്രാഥമികാവശ്യങ്ങളും, പാർപ്പിടം തുടങ്ങിയ സുരക്ഷാ കവചങ്ങളും മാത്രമല്ല അഭിപ്രായം, ആശയ പ്രകാശനം എന്നിവയിലൊക്കെ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇഷ്ടാനിഷ്ടങ്ങൾ ശക്തമായി രേഖപ്പെടുത്തേണ്ടതും അതിന് ഭൂമികയൊരുക്കേണ്ടതും സംസ്കൃത സമൂഹത്തിൻ്റെ അവകാശവും ഉത്തരവാദിത്വവുമാണ്.