ദയയുള്ളവരാവുക

ശാരീരികാരോഗ്യത്തോടൊപ്പമോ അതിന് മേലെയോ എന്നും പരിഗണിക്കപ്പെടേണ്ടതുണ്ട് മാനസിക സൗഖ്യം. ഈ വർഷത്തെ ലോക മാനസികാരോഗ്യദിന സന്ദേശം ലക്ഷ്യമാക്കുന്നത് മനുഷ്യരിലെ ദയ എന്ന വികാരത്തിലാണ്.

പ്രകൃതിയോട്, അതിലെ സകല ചരാചരങ്ങളോട്, ചുറ്റുമുള്ള ജീവജാലങ്ങളോട്, മറ്റുള്ളവരോട്, എല്ലാത്തിനോടും കാരുണ്യമുള്ളവരാകാൻ നാം ശ്രമിക്കണം. ഒപ്പം മനസ്സിന് കരുത്തേകാൻ അവനവനോടു കൂടിയും ദയ പുലർത്തേണ്ടതുണ്ട് നാം.