നിർഭയനാവുക

ഒന്നിനോടും ഭയമില്ലാതിരിക്കുക എന്നത് പറയുവാനെളുപ്പവും ആചരിക്കുവാൻ കഠിനവുമാണ്. രോഗം, മരണം, ഭാവി എന്നിവയെല്ലാം ഭയത്തിന് നിദാനങ്ങളാണ്. എല്ലാ ഭയങ്ങളിൽ നിന്നുമുള്ള മോചനമത്രേ യഥാർത്ഥ വിദ്യാഭ്യാസം.

പുരാതന ഭാരതീയ വിദ്യാഭ്യാസ പദ്ധതിയ്ക്ക് വ്യക്തമായ ലക്ഷ്യമുണ്ടായിരുന്നു. അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് നിർഭയത.