യുവതലമുറയ്ക്ക് മാർഗ്ഗ നിർദ്ദേശം നൽകുന്ന ഒരു പാഠമോ, ശീലമോ, മൂല്യ നിർദ്ദേശമോ സമൂഹത്തിൽ കാണാൻ കഴിയാതെ വന്നാൽ ആ ദേശത്ത് ധാർമ്മികാധ:പതനം അതിന്റെ പൂർണ്ണതയിലെത്തിയെന്നറിയണം.
സത്യവും, ധർമ്മവും, പുസ്തകത്തിലൂടെയും പരീക്ഷയിലൂടെയും നൽകാനാവില്ല. മൂല്യമെന്നത്, തലമുറകളിലൂടെ ആർജ്ജിക്കുന്ന നേരിൻ്റെ പാഠങ്ങളാണ്. അവ കൃത്യമായി ആചരിച്ചാൽ മാത്രം മതി. പാഠമാവേണ്ടവരാണ് യഥാർത്ഥത്തിൽ പാഠം അഭ്യസിപ്പിക്കേണ്ടത്.