പ്രതിസന്ധി

ജീവിതം എല്ലാവർക്കും എല്ലായ്പ്പോഴും ആഗ്രഹിക്കുന്നതു പോലെ മുന്നോട്ട് പോവണമെന്നില്ല. പ്രതിസന്ധികൾ അവിടെ തികച്ചും സ്വാഭാവികമാണ്. ദാരിദ്ര്യം, പട്ടിണി, രോഗം, തൊഴിലില്ലായ്മ, ഒറ്റപ്പെടൽ, നിരക്ഷരത, അപമാനം എന്നിവയൊക്കെ നമ്മെ വഴിമുടക്കുന്ന വെല്ലുവിളികളാണ്.

തികഞ്ഞ ആത്മവിശ്വാസവും ഉന്നതമായ ചിന്താശേഷിയും സ്വായത്തമാക്കി വെല്ലുവിളികൾക്കു മുമ്പിൽ തളരാതെ മുന്നേറാനാവണം. കാരണം ഓരോ പ്രതിസന്ധിയും നമുക്ക് തിരിച്ചറിവിനുള്ള സന്ദേശമാണ് നൽകുന്നത്. ഓരോ അസ്തമയത്തിനും ശേഷം പ്രകാശമാനമായ ഉദയമുറപ്പെന്നും, എല്ലാ താഴ്ച്ചകളും കുന്നുകളിലേക്കാണ് നയിക്കുന്നതെന്നും പ്രകൃതി വഴികാട്ടുന്നുണ്ട്. പ്രതിസന്ധികളെ പാഠങ്ങളാക്കാൻ നമുക്കേവർക്കും കഴിയട്ടെ.