ബ്രഹ്മചര്യം

വിദ്യാർത്ഥി ലക്ഷണങ്ങളിലൊന്നായ ബ്രഹ്മചര്യം നമ്മുടെ ശ്രദ്ധ കേന്ദ്രീകൃതമാവാനും ഏർപ്പെടുന്ന പ്രവൃത്തി ഏകാഗ്രമാക്കാനും ഏറ്റവും ശ്രേഷ്ഠമെന്ന് ഭാരത സംസ്കൃതി ബ്രഹ്മചര്യമെന്നാൽ പഞ്ചേന്ദ്രിയങ്ങളെ ഭൗതിക സുഖത്തിനു പിന്നാലെ കുതിക്കാനയക്കാതെ സംയമനം ശീലിക്കുക എന്നതത്രേ .യമ-നിയമങ്ങളെന്നപോലെ അരുത് – ആകാം എന്ന നിബന്ധനകളും ബ്രഹ്മചര്യത്തിൽ പെടുന്നു.കർമ്മത്തിലേർപ്പെടുന്നവന് സൂക്ഷ്മത കൂടിയേ കഴിയൂ. എന്നു മാത്രമല്ല, സ്വന്തം ലക്ഷ്യത്തിൽ നിന്ന് പിന്നാക്കം വലിക്കുന്ന ചിന്തകൾ , പ്രലോഭനങ്ങൾ ,ഇവയിൽ നിന്ന് രക്ഷ നേടുകയും വേണം .ആത്മനിയന്ത്രണം ഉപകരിക്കുന്നത് ഇവിടെയാണ്.
നിഷ്ഠയോടെയുള്ള വ്രതാനുഷ്ഠാനങ്ങൾ. ബാഹ്യമോടിയിലുള്ള ശ്രദ്ധക്കുറവ്. ഉത്തേജിപ്പിക്കുന്ന ഭക്ഷണ-ദ്രവ്യങ്ങളുടെ നിരാകരണം.ചിന്തകളിന്മേലുള്ള നിയന്ത്രണം .ഉള്ളിലെ ചൈതന്യത്തെ തേച്ചുമിനുക്കൽ .സഹജീവികളിൽ ഈശ്വരനെ ദർശിക്കുക .ഇവയെല്ലാം ബ്രഹ്മചര്യാനുഷ്ഠാനങ്ങളാണ്.സാത്വിക ജീവിതചര്യയിലൂടെ ബ്രഹ്മചര്യം ശീലിക്കുകയും, അതിലൂടെ ജീവിത സാക്ഷാത്ക്കാരം നേടാനും ഏവർക്കും കഴിയട്ടെ.

എല്ലാ ഇന്ദ്രിയങ്ങളുടേയും നിയന്ത്രണമാണ് ബ്രഹ്മചര്യമെന്ന് ഭാരതീയ സംസ്കൃതി.ഇന്ദ്രിയങ്ങളെ വരുതിയിലാക്കിയവൻ ഇന്ദ്രനെന്ന് ഭാരതം.അറിവിന്റെ അശ്വമേധം ബ്രഹ്മചര്യത്താൽ നടത്തിയ രാഷ്ട്രവും ജനങ്ങളും.ഈശ്വരന്റെ പാതയിലൂടെ സഞ്ചരിക്കുന്നവൻ ബ്രഹ്മചാരിയെന്ന് ഭാരതം. “സ്വഭാവ” വുമായി ചേർന്നു ജീവിക്കുന്നവനാരോ അവൻ ബ്രഹ്മചാരി എന്നു സംസ്കൃതി. മറ്റൊരാളേയും ആശ്രയിക്കാതെ സ്വന്തം ആത്മാവിൽ എല്ലാ സുഖങ്ങളും കണ്ടെത്തുന്നതാണ് ബ്രഹ്മചര്യമെന്ന് പ്രഖ്യാപിച്ച നാടും ജനങ്ങളും.പരിമിതികൾക്കപ്പുറത്തേയ്ക്ക് പ്രവർത്തനങ്ങളെ വിശാലമാക്കുമ്പോൾ, ബ്രഹ്മചര്യം നൽകുന്ന കരുത്ത് വിപുലവും, അപാരവുമെന്ന് ആചരിച്ചറിഞ്ഞ രാഷ്ട്രം.