ഭാഷ സംസ്ക്കാരത്തിന്റെ മുഖമുദ

ഭാഷ ആശയ വിനിമയ ഉപാധി മാത്രമെന്നാണ് പലരും കരുതുന്നത്. എന്നാൽ അതിനുമപ്പുറം ജീവിത ചൈതന്യവും കൈമാറ്റപ്പെടുന്നത് ഭാഷയിലൂടെയാണ്. സംസ്ക്കാരവും പ്രകൃതി പാഠവും ഭാഷയിലൂടെയാണ് തലമുറകളിലേക്ക് കടന്നുവരുന്നത്.