മകൾ എന്ന പുണ്യം

പെൺകുഞ്ഞുങ്ങളെപ്പറ്റി ഓർക്കാനും അവരെ സ്വന്തം ഉൺമ ഓർമ്മപ്പെടുത്താനും ഒരു ദിവസം. സ്ത്രീയാണ് അഹിംസയുടെ പ്രതീകമെന്ന് ഗാന്ധിജി. മാതൃഭാവത്തിലും, ശക്തി, ലക്ഷ്മി, ബുദ്ധി, ഇച്ഛ, ദയ, ചേതന, വിദ്യ, പ്രഭ, നീതി, സ്ഥിതി, സിദ്ധി, വ്യാപ്തി, തുടങ്ങി ഒട്ടനവധി ഭാവങ്ങളിലും മഹിമയാർന്നു വർണ്ണിക്കപ്പെടുന്ന പെണ്ണ്, മറ്റൊരു ജീവൻ്റെ തുടിപ്പിനായി എന്നും ജീവരക്തം ചിന്തുന്നവളത്രേ.

അവൾക്ക് വീട് നൽകിയാൽ പകരം കുടുംബവും, പച്ചക്കറിയെങ്കിൽ സ്വാദൂറും വിഭവങ്ങളായും, മടക്കി നൽകുന്ന അത്ഭുത സിദ്ധിയുള്ളവൾ. ലോകമെമ്പാടും, സ്വത്വബോധമുള്ള, ക്രിയാശക്തി പ്രകാശിപ്പിക്കുന്ന, ധീരരായ പെൺകുഞ്ഞുങ്ങൾ പുലരട്ടെ.