മധുരമാവട്ടെ നമ്മുടെ വാക്ക് വാക്കിന്, ഉച്ചരിക്കുന്നവൻ്റേയും ശ്രദ്ധിക്കുന്നവൻ്റെയും മനോനിലയെ ഒരു പോലെ സ്വാധീനിക്കാൻ കഴിയും. ഹൃദയ നൈർമ്മല്യത്തിന്റെ പ്രതിഫലനമായാൽ സാന്ത്വനവും, മറിച്ചായാൽ വേദനയും ജനിപ്പിക്കുന്നു എന്നതിനാൽ ഓരോ വാക്കും നമുക്ക് കരുതലോടെ ഉപയോഗിക്കാം .