എന്നും നിലനിൽക്കുന്ന സന്തോഷത്തിലേയ്ക്കും, ശാന്തിയിലേയ്ക്കുമുള്ള വഴി ലാളിത്യമെന്ന് ഭാരതീയ സംസ്കൃതി.
മഹത്വത്തിന്റെ ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതായി ലാളിത്യത്തെ തിരിച്ചറിഞ്ഞ രാഷ്ട്രം – ഭാരതം.
ലളിത ജീവിത ശൈലിയിൽ ജീവിതം നയിച്ചവരായിരുന്നു ഭാരതം ലോകത്തിന് സംഭാവന ചെയ്ത മഹാത്മാക്കളെല്ലാം .ആവശ്യങ്ങളെ കുറയ്ക്കുകയല്ല, ശുദ്ധീകരിക്കുകയാണ് ലാളിത്യമെന്ന് ഭാരതം. ചിന്തയിലും, വാക്കിലും, പ്രവൃത്തിയിലും ലാളിത്യമുണ്ടായാൽ ഹൃദയത്തിൽ ശാന്തിയും, സ്നേഹവും, കരുണയും, അനുകമ്പയും, പരസ്പര ബഹുമാനവും നിറയും.