ലോക സാക്ഷരതാ ദിനം – സെപ്തംബർ 8

എഴുതാനും,വായിക്കാനും, കണക്കുകൂട്ടാനുമായാൽ സാക്ഷരനായെന്ന് അഭിമാനം. അതാണ് വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമെന്നും ബഹുഭൂരിപക്ഷവും കരുതുന്നു. എന്നാൽ സാക്ഷരത വിദ്യാഭ്യാസത്തിന്റെ തുടക്കം മാത്രമെന്ന് ഭാരതീയ സംസ്കൃതി.

ഒരുവന്റെ ബൗദ്ധികവും, മാനസികവും, ശാരീരികവുമായ വികാസമാണ് യഥാർത്ഥ വിദ്യാഭ്യാസം. മാനുഷിക മൂല്യങ്ങളെ ഉള്ളിൽ നിറയ്ക്കുന്ന ഒന്നാവണം വിദ്യാഭ്യാസം. അതാവട്ടെ നമ്മുടെ ലക്ഷ്യം.