നമ്മുടെ ചിന്തകളും, വാക്കും പ്രവൃത്തിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഇവകളുടെ ഏകോപനമാണ് ശരിയായ വ്യക്തിത്വത്തിന്റെ പ്രതിഫലനമാവുന്നത്.
നല്ല ചിന്തകൾ ബോധപൂർവ്വം വളർത്തുകയും അതിലൂന്നി തന്നെ സംസാരിക്കുകയും, പറയുന്നത് കൃത്യമായി പ്രവർത്തിപഥത്തിലെത്തിക്കുകയും ചെയ്യുക. ഏറെ ക്ലേശകരമെങ്കിലും, അധ്യയനത്തിലൂടെ സാധ്യമാക്കാവുന്നതാണ് ഇത്. സമൂഹം ഇന്ന് നേരിടുന്ന പ്രതിസന്ധി പരിഹരിക്കുവാൻ ചിന്തയും വാക്കും പ്രവൃത്തിയും ശ്രദ്ധിക്കുകയും, അവ ഒന്നാകുവാൻ യത്നിക്കുകയും വേണം.