ഒരുവന്റെ വളർച്ചയുടെ ഇന്ധനമാണ് വിമർശനങ്ങൾ. അത് നമ്മെ കൂടുതൽ സൂക്ഷ്മത പുലർത്താൻ പ്രേരിപ്പിക്കുകയും അങ്ങേയറ്റം ജാഗ്രതയുള്ളവരാക്കുകയും ചെയ്യും. വിമർശിക്കുന്നവർ ആര് എന്നത്
പ്രധാനമാണ്. അഭ്യുദയകാംക്ഷികൾ, ശുദ്ധമനസ്ക്കർ, സഹയാത്രികർ, ഉൽപതിഷ്ണുക്കൾ എന്നിവരുടെ വാക്കുകൾ അംഗീകരിക്കുകയും സ്വീകരിക്കുകയും വേണം.
വിമർശന വിധേയമാവുന്നതെന്ത് എന്നതും ശ്രദ്ധാർഹം തന്നെ. പ്രവർത്തനങ്ങൾ സുതാര്യവും അർത്ഥപൂർണ്ണവും നീതിപൂർവ്വകവുമാണോ എന്ന ആത്മവിമർശനം ഇത്തരുണത്തിൽ സ്വീകരിക്കാവുന്നതുമാണ്. ആത്മാർത്ഥവും ക്രിയാത്മകവും ലക്ഷ്യബന്ധിതവുമായി വിമർശിക്കാനും സത്യം, ന്യായം, കർമ്മോത്സുകത എന്നീ ആയുധങ്ങളാൽ വിമർശനങ്ങളെ പ്രതിരോധിക്കാനുമാവട്ടെ എല്ലാവർക്കും.