വിളക്ക്

സ്വയം ജ്വലിക്കുന്ന സൂര്യനായി ചുറ്റും പ്രകാശം വിതറുന്ന വിളക്ക് എക്കാലത്തേയും നന്മയുടെ പ്രതീകമത്രേ. ഇരുട്ട് മാറ്റി വെളിച്ചമേകുക എന്ന അർത്ഥത്തിലാവുമ്പോൾ ദു:ഖം, മരണം, അജ്ഞത എന്നിവ ഇല്ലാതാക്കി സുഖം, ജീവിതം, അറിവ് എന്നിവ പ്രദാനം ചെയ്യുന്നു വിളക്ക്.

ഏത് പ്രധാന ചടങ്ങും ദീപ പ്രോജ്ജ്വലനത്താൽ തുടങ്ങുന്നതും ദിശ കാട്ടുന്ന വഴി വിളക്ക്, സഹായം തെളിക്കുന്ന കൈവിളക്ക് എന്നീ പ്രയോഗങ്ങളും വിളക്കിൻ്റെ മഹിമ വിളിച്ചോതുന്നു. വിളക്കൂതിക്കെടുത്തുക ദു:ഖദായകവും അശ്രീകരവുമാണ്. ജീവിത മൂല്യങ്ങളാൽ സ്ഫുടം ചെയ്തെടുത്ത വിളക്കായി പരിണമിച്ച് സമൂഹത്തിന് സ്നേഹ കാരുണ്യങ്ങളുടെ പ്രകാശമേകാനാവട്ടെ എല്ലാവർക്കും.