…തമസോ മാ ജ്യോതിർഗമയ…
ഈ കോവിഡ് കാലത്ത് ഏറെ പ്രസക്തമായ പ്രാർത്ഥന ഇതു തന്നെയാണ്. പാരതന്ത്ര്യത്തിൻ്റെ, ദാരിദ്ര്യത്തിൻ്റെ, നഷ്ടങ്ങളുടെ, മരണത്തിൻ്റെ, നിരാകരണങ്ങളുടെ ആകുലതകളിൽ നിന്ന് എന്നെ മോചിപ്പിക്കണമേ….
സ്നേഹ വാൽസല്യങ്ങളുടെ, സമ്പന്നതയുടെ, സംസ്കൃതിയുടെ ആഘോഷങ്ങളുടെ വെളിച്ചത്തിലേക്കാണ് ഈ ഇരുട്ട് കൺതുറക്കേണ്ടത്. എന്നും എല്ലാ ഉൽസവങ്ങളും തിന്മയ്ക്കു മേലുള്ള നന്മയുടെ ദീപ പ്രോജ്ജ്വലനം തന്നെയാണ്…….നല്ല നാളെകൾക്കു വേണ്ടിയുള്ള സ്വപ്നം… പുത്തൻപുലരിക്കായുള്ള കാത്തിരിപ്പ്……
ദീപാവലി ആശംസകൾ