വ്രതങ്ങൾ ഹ്രസ്വ തപസ്സുകളെന്ന് ഭാരതീയ സംസ്കൃതി ആഗ്രഹങ്ങൾക്ക് പരിധി കൽപ്പിക്കുകയും, മൂല്യങ്ങളിൽ ഉറച്ചുനിൽക്കുകയുമാണ് വ്രതങ്ങളുടെ അടിസ്ഥാനമെന്ന് ഭാരതം. മനസ്സിന്റെയും ശരീരത്തിന്റെയും ശുദ്ധീകരണമാണ് വ്രതങ്ങളുടെ ഉദ്ദ്യേശ്യമെന്ന് ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.വ്രതശുദ്ധിയുടെ പുണ്യമായി, ശ്രീരാമചന്ദ്രനാൽ മോക്ഷം നേടിയ ശബരി. സത്യം, അഹിംസ, ബ്രഹ്മചര്യം, അസ്തേയം, അപരിഗ്രഹം എന്നീ മഹാ വ്രതങ്ങളുടെ കരുത്തിൽ സൂര്യ തേജസ്സായ മഹാത്മജി. മോക്ഷ പ്രാപ്തിക്കായി ആചരിക്കുന്ന നിത്യ വ്രതങ്ങളും, നൈമിത്തികം പാപപരിഹാരത്തിനും, ആഗ്രഹസാഫല്യത്തിനായി കാമ്യ വ്രതങ്ങളുമെന്ന് കണ്ടെത്തിയ രാഷ്ട്രം. വ്രതങ്ങൾ ശരീരം, ചിന്ത, മനസ്സ്, വാക്ക് എന്നിവയുടെ ശുദ്ധിക്കെന്നും, ആത്മീയവും ഭൗതീകവുമായ വളർച്ചയ്ക്ക് അനിവാര്യമെന്നും ആചരിച്ചറിഞ്ഞ നാടും ജനങ്ങളും.
ജീവിത ശ്രേയസ്സിനായി, മാനവരുടെ ഉന്നതിയ്ക്കായി, ലോക നന്മയ്ക്കായി രൂപം കൊണ്ട സഹനാചാരങ്ങളാണ് വ്രതങ്ങൾ.നേടിയെടുക്കലല്ല, മറിച്ച്സ മർപ്പണമാണ് നന്മയെന്നും വെട്ടിപ്പിടിക്കലല്ല, വിട്ടുകൊടുക്കലാണ്മേ ന്മയെന്നും അറിഞ്ഞിരുന്നു,ആചരിച്ചിരുന്നു സംസ്കൃതി.നൽകുന്നതിന്റെ വലിപ്പമല്ല, സമർപ്പിക്കുന്നതിന്റെ ആത്മാർത്ഥതയാണ് സൗന്ദര്യമെന്ന് ഭർതൃവ്രതത്താൽ അന്ധത കൈക്കൊണ്ട ഗാന്ധാരി.ശ്രീകൃഷ്ണപാദങ്ങളിൽ തുളസിക്കതിരായി വ്യാഴാഴ്ച വ്രതവും, ശ്രീ പരമേശ്വരന്റെ ചന്ദ്രക്കലയുടെ കുളിരായി മാറാൻ തിങ്കളാഴ്ച യും, ജീവിത വൈഷമ്യങ്ങളുടെ കാളകൂട വിഷമിറക്കാൻ ശിവരാത്രിയും, ദേവീപ്രീതിക്കായി ചൊവ്വ, വെള്ളി, പൗർണ്ണമി, നവരാത്രി വ്രതങ്ങളും, അയ്യപ്പ പ്രീതിക്കായി ശനി -ബുധ, മണ്ഡലകാല വ്രതങ്ങളും, സൂര്യന് ഞായർ. മഴയ്ക്ക്, ജലത്തിന്, വിദ്യയ്ക്ക്, സിദ്ധിക്ക്, യുക്തിക്ക്, ശാന്തിക്ക്, വ്രതശുദ്ധിയോടെ എന്നും ഭാരതം.
ഇഷ്ടമുള്ളത് ത്യജിക്കുമ്പോൾ സ്നേഹിക്കുന്നവർക്ക് നന്മ വരുമെന്ന് ആശിക്കാനും, അപരന് ശ്രേയസ്സുണ്ടാകുമ്പോൾ അത് കണ്ട് സായൂജ്യമടയാനുമായി വ്രതമാചരിക്കാൻ ഏവർക്കും കഴിയട്ടെ.
ജീവിത ശ്രേയസ്സിനായി, മാനവരുടെ ഉന്നതിയ്ക്കായി, ലോക നന്മയ്ക്കായി രൂപം കൊണ്ട സഹനാചാരങ്ങളാണ് വ്രതങ്ങൾ.നേടിയെടുക്കലല്ല, മറിച്ച്സമർപ്പണമാണ് നന്മയെന്നും, വെട്ടിപ്പിടിക്കലല്ല,
വിട്ടുകൊടുക്കലാണ് മേന്മയെന്നും അറിഞ്ഞിരുന്നു ആചരിച്ചിരുന്നു സംസ്കൃതി.നൽകുന്നതിന്റെ വലിപ്പമല്ല, സമർപ്പിക്കുന്നതിന്റെ ആത്മാർത്ഥതയാണ് സൗന്ദര്യമെന്ന് ഭർതൃവ്രതത്താൽ അന്ധത കൈക്കൊണ്ട ഗാന്ധാരി.ശ്രീകൃഷ്ണപാദങ്ങളിൽ തുളസിക്കതിരായി വ്യാഴാഴ്ച വ്രതവും, ശ്രീ പരമേശ്വരന്റെ ചന്ദ്രക്കലയുടെ കുളിരായി മാറാൻ തിങ്കളാഴ്ച യും, ജീവിത വൈഷമ്യങ്ങളുടെ കാളകൂട വിഷമിറക്കാൻ ശിവരാത്രിയും, ദേവീപ്രീതിക്കായി ചൊവ്വ, വെള്ളി, പൗർണ്ണമി, നവരാത്രി വ്രതങ്ങളും, അയ്യപ്പ പ്രീതിക്കായി ശനി -ബുധ, മണ്ഡലകാല വ്രതങ്ങളും, സൂര്യന് ഞായർ.മഴയ്ക്ക്, ജലത്തിന്, വിദ്യയ്ക്ക്, സിദ്ധിക്ക്, യുക്തിക്ക്, ശാന്തിക്ക്, വ്രതശുദ്ധിയോടെ എന്നും ഭാരതം.ഇഷ്ടമുള്ളത് ത്യജിക്കുമ്പോൾ സ്നേഹിക്കുന്നവർക്ക് നന്മ വരുമെന്ന് ആശിക്കാനും, അപരന് ശ്രേയസ്സുണ്ടാകുമ്പോൾ അത് കണ്ട് സായൂജ്യമടയാനുമായി വ്രതമാചരിക്കാൻ ഏവർക്കും കഴിയട്ടെ.