സംഘബോധം

ഐക്യമത്യം മഹാബലം തന്നെ. കാരണം ഒറ്റയ്ക്ക് നിന്നാൽ സാധിക്കാത്ത അപ്രാപ്യ ലക്ഷ്യങ്ങൾ സുഗമമാക്കാൻ ഒന്നിച്ചു നിന്നാൽ തീർച്ചയായും കഴിയും.

പങ്കുവെയ്ക്കുമ്പോൾ സന്തോഷം ഇരട്ടിയും, ദുഃഖം പാതിയുമാവുക മാത്രമല്ല, ഒരേ പാത തെരഞ്ഞെടുക്കുന്നവർക്ക് നൂറിരട്ടി ഊർജ്ജ പ്രസരണവും ആയിരം മടങ്ങ് ആവേശവും ഒത്തൊരുമയിലൂടെ നേടാനാവും. കർമ്മത്തിലെ പൊരുത്തം കർമ്മഫലത്തിലെ പെരുക്കത്തിലത്രേ എക്കാലവും ദൃശ്യം.