സംസ്കൃതിയുടെ പ്രതീകമായ ഗാന്ധിജി

നൂറ്റാണ്ടുകളിലൂടെ ഭാരതം രൂപപ്പെടുത്തിയ സംസ്കൃതി ദർശനങ്ങൾ സ്വജീവിതത്തിൽ ആചരിച്ചുറപ്പിക്കുകയും, തന്റെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളിൽ അചഞ്ചലമായി നിലനിൽക്കുകയും ചെയ്ത മഹാത്മാഗാന്ധി, ഭാരതത്തിൻ്റെ രാഷ്ടപിതാവ് മാത്രമല്ല വിശ്വപൗരനായി ആദരിക്കപ്പെടുന്നു. എല്ലാ അർത്ഥത്തിലും ഭാരതീയ സംസ്കൃതിയുടെ പ്രതീകമായി ഒന്നര നൂറ്റാണ്ടിനിപ്പുറവും ഗാന്ധിജി ലോകമെമ്പാടും സുഗന്ധം പരത്തുന്നു.