നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള എന്നത്തേയും ഉത്തരമാണ് സാങ്കേതിക വിദ്യ. ജീവസന്ധാനത്തിനുള്ള പ്രായോഗിക നൈപുണ്യമെന്ന നിലയിൽ പ്രകൃതിയിൽ തന്നെ ഇവ ലഭ്യവുമാണ്.
പരാഗണം നടത്തുന്ന ഷഡ്പദങ്ങൾ ,കൂടൊരുക്കുന്ന തേനീച്ച, കുഴിയാന തീർക്കുന്ന മൺകുഴികൾ ഇവയൊക്കെ സാങ്കേതിക വിദ്യയുടെ അടയാളപ്പെടുത്തലുകളാണ്. മനുഷ്യനും, അവൻ്റെ സങ്കീർണ്ണമായ ബുദ്ധിവികാസവും അനുവർത്തിക്കേണ്ടത്, എല്ലാ ജീവജാലങ്ങളെയും നിലനിർത്തുന്ന ഭൂമിയുടെ താളത്തിനനുയോജ്യമായ സാങ്കേതിക വളർച്ചയാണ്.