സ്വാതന്ത്ര്യം എന്നതുപോലെ ഏതു മനുഷ്യൻ്റേയും ജന്മാവകാശമാണ് സന്തോഷം. ഉദ്ദിഷ്ട കാര്യലബ്ധി സന്തോഷത്തിന് ഹേതുവാണ് എന്നിരിക്കിലും, അകവും പുറവും ആനന്ദത്താൽ നിറയുക മൂല്യാധിഷ്ഠിത ചര്യ കൊണ്ടു മാത്രമാണ്.
ധനം, കീർത്തി, നേട്ടം, സ്ഥാനമാനങ്ങൾ, ഇവ നൽകുന്ന സന്തോഷത്തേക്കാൾ സ്ഥിരത പുലർത്തുന്നത്, കണ്ണീരൊപ്പുന്ന, കൈത്താങ്ങാവുന്ന, ചേർത്തുനിർത്തുന്ന ആഹ്ലാദങ്ങളാണ്.