സ്വന്തം ഭാവം അഥവാ പെരുമാറ്റ രീതിയാണ് നമ്മുടെ സ്വഭാവം. വ്യത്യസ്ത സ്വഭാവ രീതികൾ വ്യക്തികളിലും, ഒരു വ്യക്തിയിൽ തന്നെ വ്യത്യസ്ത സാഹചര്യങ്ങളിലും പ്രതിഫലിക്കുന്നതായി കാണാം. പൈതൃകം, ജീവിത സാഹചര്യങ്ങൾ, നിരീക്ഷണം, മനോഭാവം എന്നിവ നമ്മുടെ സ്വഭാവ രൂപീകരണത്തിലും പ്രകടനങ്ങളിലും ദൃശ്യമാണ്.
വിഭിന്ന ശീലങ്ങളിലൂടെ രൂപപ്പെടുന്ന സ്വഭാവം മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കുമുള്ളതാണ്. എന്നാൽ സ്വപ്രകൃതി ഉൽകൃഷ്ടമാക്കാൻ യത്നിക്കുന്ന ഏക ജീവി മനുഷ്യൻ മാത്രമാണ്. മനസ്സിന് വിശാലതയും ബുദ്ധിയ്ക്ക് ഉണർവ്വും ചിന്തകൾക്കു വെളിച്ചവും സൽസ്വഭാവത്തിലൂടെ നേടാനാവട്ടെ ഏവർക്കും.