ഏതു മാറ്റവും വ്യക്തിയിൽ നിന്നാണ് ആരംഭിക്കുന്നത്. മറ്റുള്ളവരെ മാറ്റിമറിക്കാൻ ഒരുവൻ പ്രാപ്തി നേടുന്നത് സ്വയം മാറാൻ തയ്യാറാവുമ്പോൾ മാത്രമാണ്. സമൂഹത്തിൽ ശക്തമായ മുന്നേറ്റമുണ്ടാവുന്നതും ആദ്യം വ്യക്ത്യധിഷ്ഠിതമായി തന്നെ.
മനുഷ്യമനസ്സാകട്ടെ എന്നും പരിണാമം കൊതിക്കുകയും പുരോഗതിയിലേക്ക് കുതിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നതിനാൽ എപ്പോഴും പുതുമയ്ക്കായി പരതുന്നു. ലോകകല്യാണം നടപ്പിൽ വരുത്താൻ യത്നിച്ചവരൊക്കെ ആദ്യ പരിണാമം സ്വന്തം ജീവിതത്തിൽ പരീക്ഷിച്ച് വിജയിച്ചവരാണ്. നന്മയിലേക്ക് ചായാനും ചുറ്റുമുള്ളവർക്ക് ശ്രേയസ്സ് വരുത്താനും അനുനിമിഷം മാറാനുമാവട്ടെ നമുക്കേവർക്കും