സ്വയം വെളിച്ചമാവുക

എത്ര ഇരുട്ടിലും ഒരു മിന്നാമിനുങ്ങിനു പോലും നൽകാൻ കഴിയുന്ന ഇത്തിരി വെട്ടമാണ്, ഒരു കുഞ്ഞു പുഞ്ചിരി, ദുഃഖാകുലമായ അന്തരീക്ഷത്തിൽ പരത്തുന്നത്. സന്തോഷവും, സാന്ത്വനവും, സമാധാനവും പങ്കുവെയ്ക്കുമ്പോൾ ഇരട്ടിക്കുന്നതും അതിനാലാണ്.

വെളിച്ചമുള്ളിടത്ത് നിൽക്കുന്നതിനേക്കാൾ മഹത്തരം, നാം നിൽക്കുന്നിടത്ത് വെളിച്ചം വിതറുന്നതാണ്. ഉള്ളിൽ നന്മയുടെ സൂര്യതേജസ്സ് പേറുന്നവന് മാത്രമാണ്, നാടാകെ പ്രകാശം പരത്താനാവുക.