സ്വാതന്ത്ര്യത്തിന്റെ മധുരം

സ്വാതന്ത്ര്യത്തിന്റെ വില നാം മനസ്സിലാക്കുന്നത് പാരതന്ത്ര്യത്തിൽ കഴിയുമ്പോൾ മാത്രമാണ്. ഓരോ മനുഷ്യൻ്റേയും ജന്മാവകാശമാണ് സ്വാതന്ത്ര്യം.

എന്തും ചെയ്യാനുള്ള അവകാശമല്ല സ്വാതന്ത്ര്യം, മറിച്ച് സാമൂഹ്യ നിയന്ത്രണങ്ങളോടെ, മൂല്യബോധത്തിൽ നാം പുലർത്തേണ്ട ഒന്നാണത്. കാരണം സ്വാതന്ത്ര്യത്തിൽ നിന്നു മാത്രമേ സമാധാനവും, പുരോഗതിയും ആർക്കും നേടാനാവൂ.