മാതാപിതാ ഗുരു ദൈവം ജന്മം നൽകിയ മാതാവിന് ഈശ്വരനെക്കാൾ മുൻഗണന എന്നും നൽകിയിരിക്കുന്നു ഭാരത സംസ്കൃതി . അമ്മ എന്നത് ലോകത്തെ ഏറ്റവും സുന്ദരമായ പദമാണ് . എല്ലാ നിർവ്വചനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും അപ്പുറം, സമർപ്പണത്തിന്റെ, ത്യാഗത്തിന്റെ , പരമ പ്രേമത്തിന്റെ സൗരഭ്യം പേറുന്നവൾ വെന്തെരിഞ്ഞാലും മണക്കുന്ന ചന്ദനത്തെപ്പോലെ . സ്വർണ്ണത്തിന് സുഗന്ധം പോലെ,സ്വയമലിഞ്ഞില്ലാതെയായി വരും തലമുറയ്ക്ക് വളമായി വർത്തിക്കുന്നവൾ ഭാരത സംസ്കൃതി, എക്കാലത്തും , അതിന്റെ ശ്രേഷ്ഠ ശബ്ദങ്ങൾക്കു മാതാവ് എന്ന് പേര് നൽകിയതു ഈ സംഭാവനകളെ മാനിച്ചാണ് . ഭൂമാതാ, ഗോമാതാ ,രാഷ്ട്രമാതാ ,ആത്മബോധത്തിന്റെ വിളക്ക് തെളിച്ച് പുതു തലമുറയ്ക്ക് പ്രകാശമേകാൻ എല്ലാ അമ്മമാർക്കും കഴിയട്ടെ. അവർ കൊളുത്തുന്ന സ്നേഹജ്വാല കൃതജ്ഞതാപൂർവ്വം ഏറ്റുവാങ്ങാൻ എല്ലാ സന്താനങ്ങൾക്കുമാവട്ടെ.
സ്ത്രീയുടെ യഥാർത്ഥ സ്വത്വം(വ്യക്തിത്വം) അമ്മ എന്ന് ആദ്യം തിരിച്ചറിഞ്ഞ സംസ്കൃതി – ഭാരതീയ സംസ്കൃതി. എല്ലാ സ്ത്രീകളും എൻ്റെ അമ്മ എന്ന സങ്കല്പം.ഏതു സമൂഹമാണ് സ്ത്രീയെ ആദരവോടെ നോക്കിക്കാണുന്നത്, അതാണ് മാതൃകാ സമൂഹമെന്ന് ഭാരതം. മാതൃത്വം ജീവ ശാസ്ത്രപരമായ ഒരു അവസ്ഥ മാത്രമെന്ന് കരുതുന്ന പാശ്ചാത്യ സംസ്കൃതികളോട്, സ്ത്രീയെ ഏതു പ്രായത്തിലും മാതൃഭാവത്തിൽ കാണാമെന്ന് നമ്മുടെ സംസ്കൃതി വ്യക്തമാക്കി. കുഞ്ഞുങ്ങളെ പ്രസവിച്ചാലേ അമ്മയാവൂ എന്നതായിരുന്നില്ല ഭാരതീയ ദർശനം. രാഷ്ട്രം നമുക്ക് അമ്മയാണ്. സനാതന ധർമ്മത്തിൻ്റെ ലിഖിതങ്ങളെല്ലാം ഭാരതത്തിന് അമ്മ തന്നെയാണ്. അറിവിൻ്റെ, സ്നേഹത്തിൻ്റെ, ത്യാഗത്തിൻ്റെ, കരുത്തിൻ്റെ, അമരത്വത്തിൻ്റെ പ്രതീകമാണ് ഭാരതത്തിൽ അമ്മ എന്ന സത്യം.