ഭക്ഷണം

ശരീരവും, മനസ്സും, ആത്മാവും യാതൊന്നാലാണോ നില നിൽക്കുന്നത് അതാണ് ഭക്ഷണമെന്ന് ഭാരതീയ സംസ്കൃതി . അന്നം ബ്രഹ്മം. ശുദ്ധമായ മനസ്സിന് ശുദ്ധമായ ഭക്ഷണം അനിവാര്യമെന്ന് ഭഗവദ് ഗീത.
നമ്മുടെ ചിന്തകളും, പ്രവൃത്തികളുമെല്ലാം നാം കഴിക്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഭാരതം.
പാത്ര ശുദ്ധി, പാക ശുദ്ധി , പദാർത്ഥ ശുദ്ധി, ശുദ്ധമായ ഭക്ഷണത്തിന് ഇവ അനിവാര്യമാണ്. തിരക്കുപിടിച്ച ആധുനിക ജീവിതക്രമത്തിൽ ഈ മൂന്നു ശുദ്ധികളും നോക്കാൻ മനുഷ്യന്സമയമില്ലാതായിരിക്കുന്നു. സമാധാനമില്ലാതെ, മനസ്സലിവില്ലാതെ, സഹജീവി സ്നേഹമില്ലാതെ, രോഗിയായി ആധുനിക മനുഷ്യൻ മാറിയതിന് കാരണം ഈ ശുദ്ധികളുടെ അഭാവമാണ്.

ജീവൻ നിലനിർത്തുവാനും, കർമ്മങ്ങൾക്ക് സജ്ജരാകുവാനും, ഉൽസാഹപൂർവ്വം സമൂഹത്തിലിടപെടുവാനും, നമ്മുടെ ഊർജ്ജ കേന്ദ്രമായി വർത്തിക്കുന്നതത്രേ ഭക്ഷണം. എന്നാൽ നമ്മെ രൂപപ്പെടുത്തുന്നതും ഈ ഉള്ളിലേക്കെടുക്കുന്നതൊക്കെ തന്നെയെന്ന് തിരിച്ചറിവുണ്ടാകണം സാത്വികാഹാരം ,ശാരീരിക മാനസിക ധൈഷണിക തലങ്ങളിൽ പ്രസാദാത്മക ചലനങ്ങളുണ്ടാക്കും എന്നതിനാൽ താമസ-രാജസസ്വഭാവമുള്ള ഭക്ഷണം അത്തരം വ്യക്തികളെയും രൂപപ്പെടുത്തുമെന്ന് സംസ്കൃതി പറഞ്ഞുവെച്ചിട്ടുണ്ട്അകത്തേക്ക് നാം നൽകുന്നത്. ചിന്തകളോ ചേരുവകളോ എന്തു തന്നെയോ ആവട്ടെ .ബുദ്ധിപൂർവ്വം തെരഞ്ഞെടുക്കുക വഴി സദ്വൃത്തരായി മാറാൻ ഏവർക്കും കഴിയട്ടെ.