And People Stayed Home – കവിത

ക്രാന്തദർശികളാണ് കവികൾ. *1869 ൽ കാത്ത്‌ലീൻ ഒ മിയാറ* രചിച്ച ഈ കവിത 150 വർഷങ്ങൾക്കിപ്പുറം ഇന്നും എത്ര പ്രസക്തം!

A wonderful poem by Kathleen O’Meara, ‘And People Stayed Home,’ written in 1869.

And people stayed home,
and read books and listened,
and rested and exercised,
and made art and played,
and learned new ways of being.

And stopped
and listened deeper,
someone meditated,
someone prayed,
someone danced,
someone met their shadow,

And people began to think differently,
and people healed,

And in the absence of people who lived in ignorant ways,
dangerous, meaningless and heartless,
even the earth began to heal,

And when the danger ended,
and people found each other,
grieved for the dead people,
and they made new choices,
and dreamed of new visions,
and created new ways of life,

AND HEALED THE EARTH COMPLETELY.
just as they were healed themselves👏👏

*മലയാളപരിഭാഷ*

ഒടുവിൽ ആൾക്കാർ വീട്ടിൽ തന്നെയായി,
അവർ പുസ്തകം വായിച്ചു, പാട്ട് കേട്ടു, വിശ്രമിച്ചു, വ്യായാമം ചെയ്തു, കല രൂപപ്പെടുത്തുകയും കളിക്കുകയും ചെയ്തു,
അവർ അങ്ങനെ ഉണ്മയുടെ പുത്തൻ പാതകൾ പഠിച്ചു .

ഒന്ന് നിർത്തി
അവർ ആഴത്തിൽ
ശ്രദ്ധിച്ചു,
ചിലർ ധ്യാനിച്ചു
ചിലർ പ്രാർത്ഥിച്ചു
ചിലരോ നൃത്തം ചെയ്തു
ചിലരാകട്ടെ സ്വന്തം നിഴലുകളെ കണ്ടുമുട്ടി.

ആൾക്കാർ പിന്നെ വേറിട്ട് ചിന്തിക്കാൻ തുടങ്ങി,
അങ്ങനെ അവർ സുഖപ്പെട്ടു,

അറിവില്ലായ്മയുടെ, അപകടകരവും, നിരർത്ഥവും, ഹൃദയശൂന്യവുമായ പഥങ്ങളിൽ ജീവിച്ച മാനവരുടെ അഭാവത്തിൽ
അങ്ങനെ, ഭൂമി പോലും സുഖപ്പെടാൻ തുടങ്ങി.

അപകടം ഒടുങ്ങിയപ്പോൾ ജനം കണ്ടുമുട്ടി, പരസ്പരം തിരിച്ചറിഞ്ഞു,
മൺമറഞ്ഞുപോയവരെയോർത്തു വിലപിച്ചു,
അവർ പുതിയ താൽപര്യങ്ങളുണ്ടാക്കി,
പുതിയ കാഴ്ചകൾ കിനാവു കാണുകയും
പുതിയ ജീവിതശീലങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

*അങ്ങനെ ഭൂമിയെ* *പൂർണ്ണമായും* *സുഖപ്പെടുത്തി*
*എങ്ങനെയവർ സ്വയം* *സുഖപ്പെട്ടോ അങ്ങനെ തന്നെ.*