മക്കൾ

മക്കൾ ദൈവത്തിൻ്റെ വരദാനമെന്ന് ഭാരതീയ സംസ്കൃതി. ഈശ്വരന് മനുഷ്യനിലുള്ള വിശ്വാസമാണ് ഓരോ കുട്ടിയുടേയും ജനനം എന്ന് ടാഗോർ. ദൈവം നമുക്കായി നൽകിയ ഈ പ്രത്യേക സമ്മാനം നമ്മിലൂടെ ജനിച്ചു എന്നേ ഉള്ളൂ, നമ്മുടേതല്ല. നമ്മുടെ ജീവിതത്തിലും പ്രപഞ്ചത്തിലും വലിയ മാറ്റങ്ങളുണ്ടാക്കാൻ, പരിവർത്തനങ്ങളുടെ രാജകുമാരനും, രാജകുമാരിയും ആവാൻ പിറവിയെടുത്ത ഈശ്വരൻ്റെ പ്രതിരൂപം.മൂല്യബോധത്താൽ അവരെ രൂപപ്പെടുത്താം.

പിതാമഹർ നമുക്ക് കൈമാറിയ സംസ്കൃതിയുടെ വെളിച്ചം കുറയാതെ ,കെടാതെ നാം പകർന്നു നൽകേണ്ടത് നമ്മുടെ മക്കൾക്കാണ് .ആ നിലയ്ക്ക്. സന്താനങ്ങൾ നമ്മുടെ ജീവിതശൃംഖലയുടെ പുതിയ കണ്ണികൾ . നമ്മുടെ സ്വപ്ന വാഹകർ . പുതു ലോകത്തിന് പ്രത്യാശ പരത്തുന്നവർ നല്ല അച്ഛനമ്മമാർ, മുജ്ജന്മ സുകൃത ഫലമായതു പോലെ സത് സന്താനങ്ങളും കർമ്മാർജ്ജിത സൗഭാഗ്യങ്ങളാണ്. നല്ല മക്കളാകാൻ. നല്ല മക്കളെ ലഭിക്കാൻ . അതിലൂടെ സംസ്കൃതിയുടെ ദീപം ലോകമാനം പ്രോജ്ജ്വലിപ്പിക്കാൻ ഏവർക്കും കഴിയട്ടെ.