വ്യക്തിത്വം

സ്ത്രീയുടെ യഥാർത്ഥ സ്വത്വം(വ്യക്തിത്വം) അമ്മ എന്ന് ആദ്യം തിരിച്ചറിഞ്ഞ സംസ്കൃതി – ഭാരതീയ സംസ്കൃതി.
എല്ലാ സ്ത്രീകളും എൻ്റെ അമ്മ എന്ന സങ്കല്പം. ഏതു സമൂഹമാണ് സ്ത്രീയെ ആദരവോടെ നോക്കിക്കാണുന്നത്, അതാണ് മാതൃകാ സമൂഹമെന്ന് ഭാരതം. മാതൃത്വം ജീവ ശാസ്ത്രപരമായ ഒരു അവസ്ഥ മാത്രമെന്ന് കരുതുന്ന പാശ്ചാത്യ സംസ്കൃതികളോട്, സ്ത്രീയെ ഏതു പ്രായത്തിലും മാതൃഭാവത്തിൽ കാണാമെന്ന് നമ്മുടെ സംസ്കൃതി വ്യക്തമാക്കി. കുഞ്ഞുങ്ങളെ പ്രസവിച്ചാലേ അമ്മയാവൂ എന്നതായിരുന്നില്ല ഭാരതീയ ദർശനം. രാഷ്ട്രം നമുക്ക് അമ്മയാണ്സനാതന ധർമ്മത്തിൻ്റെ ലിഖിതങ്ങളെല്ലാം ഭാരതത്തിന് അമ്മ തന്നെയാണ്. അറിവിൻ്റെ, സ്നേഹത്തിൻ്റെ, ത്യാഗത്തിൻ്റെ, കരുത്തിൻ്റെ, അമരത്വത്തിൻ്റെ പ്രതീകമാണ് ഭാരതത്തിൽ അമ്മ എന്ന സത്യം.