പ്രകൃതി മനുഷ്യ കേന്ദ്രീകൃതമെന്ന ധാരണയാണ് നമ്മുടെ പരിസ്ഥിതിയെ തകർച്ചയുടെ പടിവാതിൽക്കലെത്തിച്ചത്. മണ്ണും, വിണ്ണും, ചെടിയും, കിളിയും മനുഷ്യൻ്റെ സുഖഭോഗത്തിനെന്ന് കരുതി, തത്വദീക്ഷയില്ലാതെ പ്രകൃതിയെ നാം ചൂഷണം ചെയ്യുന്നു.
എന്നാൽ, ഈ പരിസ്ഥിതി ചങ്ങലയിലെ കേവലമൊരു കണ്ണി മാത്രമാണ് നാമെന്നും, ഏത് നാര് മുറിഞ്ഞാലും നശിക്കുന്നത് സമൂലമെന്നും പറഞ്ഞു വെയ്ക്കുന്നു അഗാധ പരിസ്ഥിതി പാഠം. (deep ecology) സൂര്യചന്ദ്രന്മാരേയും, പക്ഷിമൃഗാദികളെയും വൃക്ഷലതാദികളെയും നാമായി തന്നെ തിരിച്ചറിയേണ്ടതുണ്ടെന്നും, സർവ്വം ശാന്തിയാണ് ആത്യന്തിക നന്മയെന്നും തൊട്ടറിയേണ്ടതുണ്ട് .