തനിമയും ആധികാരികതയും ഉള്ളവരെ ആർക്കും മാറ്റിനിർത്താനാകില്ല……!
ശരാശരിക്കാരുടെ പരിമിതികളിലല്ല, ഉത്‌കൃഷ്‌ടരുടെ മികവിലാണ് ലോകം വിശ്വാസമർപ്പിക്കുന്നത്…..!
വസ്‌ത്രധാരണത്തെക്കാൾ വിശിഷ്‌ടമാണ് വിനിമയശേഷിയെങ്കിൽ ആകാരത്തിനുമപ്പുറം ആളുകൾ അറിവിനെയും അനുഭവത്തെയും ബഹുമാനിക്കും….!
നഷ്‌ടപ്പെടുന്നവയെക്കുറിച്ചല്ല, നേടിയെടുക്കാനുള്ളവയെക്കുറിച്ചാണ് ഓരോ ഉദ്യമത്തിനു മുൻപും ചിന്തിക്കേണ്ടത്…..!
സ്വന്തമായ ബോധ്യങ്ങളും നിലപാടുകളും ഉള്ളവർക്ക് ആരെയും ഭയപ്പെടേണ്ടതില്ല…..!