അനുഗ്രഹം

സ്വധർമ്മാചരണത്തിലൂടെ ഉൽകൃഷ്ടരായവരിൽ നിന്നും ലഭിക്കുന്നതാണ് അനുഗ്രഹം. സംസ്ക്കാരം, പൈതൃകം, ധനം, സന്താനം, കീർത്തി, ആരോഗ്യം, സർഗ്ഗശേഷി എന്നിവയും അനുഗ്രഹങ്ങൾ തന്നെ.
പ്രകൃതിയുടെ അനുഗ്രഹം നമുക്ക് വായു, വെള്ളം, കാലാവസ്ഥ, വിഭവങ്ങൾ എന്നിവയിലൂടെ ലഭിക്കുന്നു.

സ്നേഹം, സംരക്ഷണം, കരുതൽ എന്നിങ്ങനെ ജീവിതം സമ്പുഷ്ടമാക്കുന്നതെന്തും അനുഗ്രഹങ്ങളാണ്.
അനുഭവിക്കുമ്പോഴല്ല മറിച്ച് അവ നഷ്ടപ്പെടുമ്പോൾ മാത്രമാണ് നാം അനുഗ്രഹങ്ങളുടെ മൂല്യമറിയുന്നത്. അനശ്ചിതത്വം നിറഞ്ഞ ജീവിതത്തിൽ ലഭിക്കുന്ന എല്ലാറ്റിനേയും
അനുഗ്രഹമായി കാണാൻ ഏവർക്കും കഴിയട്ടെ