അനുദിനം ഒരുവൻ കൈവരിക്കുന്ന വളർച്ചയാണ് അഭിവൃദ്ധി. തികച്ചും സ്വാഭാവികമായ ജൈവികവളർച്ചയല്ല മറിച്ച് ഒരുവന്റെ ഉള്ളിലെ ഉത്തമാംശങ്ങളെ കണ്ടെത്തുകയും, അതിലൂടെ ഭൗതികവും ആത്മീയവുമായ പുരോഗതിയിലേയ്ക്കുള്ള അവൻ്റെ പ്രയാണവുമാണത്.
ഇന്നലെകളേക്കാൾ സന്തോഷം, ഊർജ്ജം, കീർത്തി എന്നിവ നേടുന്ന ഒരാൾ വ്യക്തിപരമായി നേട്ടം കൈവരിച്ചുവെന്ന് അവകാശപ്പെട്ടേക്കാം. അത് നന്മയിലൂന്നിയാവുമ്പോൾ കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ലോകത്തിനു തന്നെയും അഭിവൃദ്ധിദായകവുമായിരിക്കും. ഐശ്വര്യം, സമ്പത്ത്, വിദ്യാഭ്യാസം, ആത്മാന്വേഷണം എന്നിവയിലൊക്കെ അഭിവൃദ്ധി നേടാനാകട്ടെ ഏവർക്കും.